പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളത്ത് 500 പേരും തിരുവനന്തപുരത്ത് 22 പേരും ഉൾപ്പെട്ട കേസാണിത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊച്ചിയിൽ കേസെടുത്തു. ആലുവയിൽ സമരം നടത്തിയ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു.
തലസ്ഥാനത്ത് സിഎഎ പ്രതിഷേധത്തിനിടെ, രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച പ്രവർത്തകർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.