രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ ബിജെപി തകർക്കുന്നു: കെ പി അബ്ദുൽ മജീദ്…
മൊറയൂർ: ലോക രാഷ്ട്രങ്ങൾക്കു മുൻപിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കുന്ന നടപടികൾക്ക് ഭരണകൂടം തന്നെ നേതൃത്വം നൽകുന്ന നടപടികൾ കോൺഗ്രസ് അംഗീകരിച്ചു നൽകില്ല എന്ന് കെപിസിസി സെക്രട്ടറി അബ്ദുൽ മജീദ് പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാലഞ്ചേരി ഫാത്തിമ ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബിജെപിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ രാജ്യത്ത് വർഗീയ പ്രചരണം അഴിച്ചുവിടുവാൻ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം പുറത്തിറക്കിയത് എന്നും ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഫാസിസ്റ്റ് തന്ത്രം ജനങ്ങൾ ചാവറ്റുകൊട്ടയിൽ എറിയുമെന്നും അദ്ദേഹം പറഞ്ഞു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ എ എം സനാവുള്ള മാസ്റ്റർ, തയ്യിൽ ഉമ്മർ, ആനക്കച്ചേരി മുജീബ്, തയ്യിൽ കുഞ്ഞുമുഹമ്മദ്, ആനത്താൻ അബൂബക്കർ ഹാജി, കെ പി മുഹമ്മദ് ഷാ, സി കെ ഷാഫി, സി രായിൻകുട്ടി, ബഷീർ തോട്ടേക്കാട്, സി കെ നിസാർ, സി ആണ്ടി ഓ പി കെ ഗഫൂർ, സിത്താര ഉള്ളത്, ടിപി സലിം മാസ്റ്റർ, ബംഗാളത്ത് ശിഹാബുൽ ഹഖ്, കമാൽ ശരീഫ് പി, കെ കെ മുഹമ്മദ് റാഫി, അനീഷ് ചേലാടൻ, സജീഷ് എ പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ക്യാമ്പിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് റിസോഴ്സ് പേഴ്സൺസായ ചീക്കോട് ബാലസുബ്രഹ്മണ്യൻ മാസ്റ്റർ, യു വി സുരേന്ദ്രൻ പരപ്പനങ്ങാടി തുടങ്ങിയവർ ക്ലാസ് എടുത്തു