April 22, 2025, 7:19 am

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

സ്ഥാനാർഥി നിർണയത്തെ വിമർശിച്ച കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാർട്ടി പ്രതിനിധിയാണെന്ന് കാണിച്ച് എഐസിസി വെബ്സൈറ്റിൽ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം.

“എൻ്റെ ഐഡി” എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് വെബ്‌സൈറ്റിൻ്റെ സ്‌ക്രീൻഷോട്ട് ഷാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസം ഉൾപ്പെടെ ചേർത്തിട്ടുണ്ട്.

സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് ഷാമ മുഹമ്മദ് വിമർശിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ തവണ രണ്ട് വനിതകളാണ് മത്സരത്തിൽ പങ്കെടുത്തതെന്നും എന്നാൽ ഇത്തവണ ഒരാൾ മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.