വടകര ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരി പൊലീസ്

വടകര ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ഉണ്ടായ അപകടത്തിന് കാരണം നടത്തിപ്പുകാരാണെന്ന് പോലീസ് ആരോപിച്ചു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് കൈകാര്യം ചെയ്യുന്ന ജോയ് വാട്ടർ സ്‌പോർട്‌സ് എന്ന സംഘടനയ്‌ക്കെതിരെയാണ് കേസ്. ഐപിസി 336, 337, 338 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടത്തിലേക്ക് നയിക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.