April 21, 2025, 4:15 am

ബാങ്കുകളിൽ ഇനി ക്ലാർക്കും ഇല്ല പ്യൂണും ഇല്ല; പുതിയ പേരുകൾ ഏപ്രിൽ ഒന്ന് മുതൽ വിളിക്കാം

അടുത്ത വർഷം ഏപ്രിൽ 1 മുതൽ, ബാങ്ക് “ക്ലാർക്ക്”, “പ്യൂൺ” എന്നീ പേരുകൾ ഒഴിവാക്കും, ക്ലാർക്ക് ഇപ്പോൾ “കസ്റ്റമർ സർവീസ് അസോസിയേറ്റ്” എന്നും പ്യൂണിനെ “അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻ്റ്” എന്നും വിളിക്കും. ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷനുമായും ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമായും ഒപ്പുവെച്ച കരാറിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബാങ്കുമായി ബന്ധപ്പെട്ട മറ്റു പല തസ്തികകളും പുനർനാമകരണം ചെയ്യപ്പെട്ടു. ഹെഡ് കാഷ്യർ ഇനിമുതൽ സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്, ബിൽ കളക്ടർ ഇനിമുതൽ സീനിയർ ഓഫീസ് അസിസ്റ്റന്റ്, സ്വീപ്പർ ഇനിമുതൽ ഹൗസ് കീപ്പർ, ഇലക്ട്രീഷ്യൻ/എസി പ്ലാൻ്റ് ഹെൽപ്പർ ഇനിമുതൽ ഓഫീസ് അസിസ്റ്റന്റ്- ടെക്, സ്പെഷ്യൽ അസിസ്റ്റന്റ് ഇനിമുതൽ സ്പെഷ്യൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് എന്നിങ്ങനെ ആയിരിക്കും അറിയപ്പെടുക.

പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളും പത്ത് സ്വകാര്യ ബാങ്കുകളും മൂന്ന് വിദേശ ബാങ്കുകളും കരാറിലെ വ്യവസ്ഥകൾക്ക് വിധേയമാണ്.