ലോക് സഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ കേരളത്തിൽ അക്കൗണ്ട് തുറക്കുംപി. ആർ. സോംദേവ്
മൂന്നിൽ കൂടുതൽ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പി.ആർ സോംദേവ്
ആർ.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.പി.ഐ കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ ജനാതിപത്യമുന്നണിയുടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി കൂട്ടായ പ്രവർത്തനം നടത്തുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഇടത് വലത് മുന്നണികൾ കോഴിക്കോടിൻ്റെ വികസന സാധ്യതകൾ ഇല്ലാതാക്കിയെന്നും യോഗം വിലയിരുത്തി .മോദിയുടെ ഗ്യാരൻ്റി കോഴിക്കോടിൻ്റെ വികസനം സാക്ഷാത്കരിക്കുന്നതാണ് ഇക്കാരണത്താൽ
എം.ടി രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍.ഡി.എ വോട്ട് ബാങ്കില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം എം.ടി രമേശ് മികച്ച മത്സരാര്‍ത്ഥിയാണെന്നും ജില്ലാ സമിതി വിലയിരുത്തി.
അതേ സമയം, കേരളത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നിര്‍ണ്ണയം മികവുറ്റതായിരുന്നുവെന്നും എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ കേരളത്തിലെ എല്ലാ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കും ആര്‍.പി.ഐ(എ ) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും
പി. ആര്‍. സോംദേവ് പറഞ്ഞു
കോഴിക്കോട് ട്രിപെന്റ റെസിഡന്‍സിയിൽ ചേർന്നയോഗത്തിൽ ആർ.പി.ഐ
ജില്ലാ പ്രസിഡന്റ് ശ്രീ. ജൈസല്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു
സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ കാരപറമ്പ് , ട്രഷറര്‍ വിജയരാജ് കഴുങ്ങാചേരി , വൈസ് പ്രസിഡന്റ് മേരികുട്ടി കെ. സി തുടങ്ങിയവര്‍ സംസാരിച്ചു.