April 20, 2025, 11:41 am

20കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്

ഇതര സംസ്ഥാനക്കാരിയായ ഇരുപതുകാരിയെ കാണാതായതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. മേഘാലയയിൽ നിന്നുള്ള മോനിഷ എന്ന ഇരുപതുകാരിയെയാണ് കാണാതായത്. ജനുവരി 20ന് രാവിലെ ഏഴുമണി മുതലാണ് ഇയാളെ കാണാതായത്.

കാക്കനാട് നീലംപടിഞ്ഞിയിലുള്ള കെന്നഡ് ബജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടുടുത്ത മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, നിശ്ചയിച്ച സമയത്ത് ഹാജരാകാത്തതിനാൽ ഇൻഫോപാർക്ക് പോലീസിൽ പരാതി ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ വിളിക്കണമെന്ന് പോലീസ് അറിയിച്ചു.