തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവർഷോലയിലും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മസിനഗുഡിയിലെ മയാരിൽ നാഗരാജ് (50), ദേവർ ഷോലയിലെ താൽക്കാലിക ജീവനക്കാരൻ മാത്യു (52) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ആന നാഗരാജിനെ ആക്രമിച്ചത്. എസ്റ്റേറ്റിൽ വെള്ളം നനയ്ക്കുന്നതിനിടെയാണ് മാത്യുവിനെ കാട്ടാന ആക്രമിച്ചത്. വനപാലകർ പ്രദേശത്ത് പരിശോധന നടത്തി.