April 22, 2025, 9:38 am

വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ മരിച്ചു

വിവാദ ‘മനുഷ്യ ദൈവം’ സന്തോഷ് മാധവൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വയം സന്യാസം സ്വീകരിച്ച സന്തോഷ് മാധവൻ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

സ്വാമി അമൃത ചൈതന്യ എന്ന പേരിൽ ആത്മീയ ജീവിതം നയിക്കുന്നുവെന്ന ദുബായിലെ വ്യവസായി സെറാഫിന എഡ്വിൻ 2008ൽ തന്നെ 40,000 രൂപ തട്ടിയെടുത്ത് പരാതി നൽകിയതോടെയാണ് സന്തോഷ് മാധവൻ്റെ തട്ടിപ്പുകൾ പുറത്തായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് അറസ്റ്റ് രേഖപ്പെടുത്തി.