April 22, 2025, 3:38 am

വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം

കൊടും വേനലിൽ മലയോര മേഖലയിൽ വനം വകുപ്പിൻ്റെ നിരീക്ഷണ ഡ്രോൺ. മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ചിലെ കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. അട്ടപ്പാടി, അഗളി വനമേഖലയുടെ അതിർത്തിയിലും പരിശോധന നടത്തി.

കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ചൂടുകാലത്ത് വന്യമൃഗങ്ങൾ കാട് വിട്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വനംവകുപ്പ് ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഡ്രോണുകളുടെ സാങ്കേതിക പിന്തുണയോടെയുള്ള നിരീക്ഷണം മാർച്ച് അവസാനം വരെ തുടരും. അഞ്ച് കിലോമീറ്ററിലധികം ദൂരപരിധിയുള്ള നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം.