April 21, 2025, 10:29 am

ശബരിമലയില്‍ അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി

അരവണയിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് ശബരിമലയിൽ അരവണ വിൽപന നിരോധിച്ച ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചു. വിൽപന തടഞ്ഞതിനെ തുടർന്ന് കെട്ടിക്കിടന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ അനുവാദം നൽകിയിരുന്നു.

അരവണയിൽ ചേർക്കുന്ന ഏലത്തിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന വാദങ്ങൾ നിരവധിയാണ്. പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്നാണ് 6.65 ലക്ഷം ഡോസ് അരവണ ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റിയുടെ പരിശോധനയിൽ കീടനാശിനി ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ അപ്പോഴേക്ക് കെട്ടിക്കിടന്നിരുന്ന അരവണ ഉപയോഗശൂന്യമായി മാറുകയായിരുന്നു.