April 21, 2025, 7:18 am

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറത്ത് കാട്ടുപന്നി ചാടിയതിനെ തുടർന്ന് കാർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാഞ്ചേരി കാരകുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാരകുന്ന് അറുങ്കാറിലാണ് അപകടം.

കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.