അയോധ്യ ക്ഷേത്ര ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ

നടൻ ബാലാജി ശർമ്മ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രദർശനം നടത്തുന്ന വീഡിയോ ബാലാജി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞു.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വീഡിയോയ്ക്ക് താഴെ അദ്ദേഹം ബാലാജി മാത്രമല്ല, സങ്കി ബാലാജിയുമാണ്.വേറെ ഒരു നടനും ഇല്ലാത്ത ചങ്കൂറ്റം നിങ്ങളിൽ കാണുന്നു എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പക്ഷേ നടൻ ഇതിൽ ഒന്നും തിരിച്ച് പ്രതികരിച്ചിട്ടില്ല.