April 20, 2025, 3:35 pm

ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ അറസ്റ്റിലായി

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വിദേശിയെ അസഭ്യം പറഞ്ഞ ആലപ്പുഴ ജില്ലാ ലോട്ടറി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും ആലപ്പുഴ ജില്ലാ ഓഫീസറുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിൻ്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന വിദേശ വനിതയെ അപമാനിച്ചുവെന്നതാണ് കേസ്.

ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ വിദേശി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ റെയിൽവേ ലൈനിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തി. തുടർന്ന് റെയിൽവേ പോലീസ് ലോട്ടറി ഓഫീസിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു.