April 20, 2025, 8:22 am

സംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം

സംസ്ഥാനത്ത് കാട്ടുപോത്തുകളുടെ ആക്രമണം ആവർത്തിക്കുന്നു. കോഴിക്കോട് കർഷകൻ കുത്തേറ്റ് മരിച്ചു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന് നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്തിലാണ് ആക്രമണം നടന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എബ്രഹാമിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാട്ടുപോത്തിനെ വെടിവയ്ക്കാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാട്ടുപോത്ത് ശല്യം രൂക്ഷമാണ്.

ഉടൻ വെടിവയ്ക്കാൻ ഉത്തരവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ കാട്ടുപോത്തിനെ കണ്ടതായും ഇതിനെ തുരത്താൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.