ഡി.കെ. ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ അനധികൃതസ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി. 2018 ലെ ഒരു കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ നിയമപാലകർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും നിയമവ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ശിവകുമാർ പറഞ്ഞു.
അറസ്റ്റിലായതിന് ശേഷം അടുത്ത മാസം തന്നെ ശിവകുമാറിനെ കോടതി ജാമ്യത്തിൽ വിട്ടു. 2019-ൽ, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകി.