November 28, 2024, 1:05 am

ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്

ഇടുക്കി: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ഗ്രൂപ്പ് രേഖകളിൽ കൃത്രിമം കാണിച്ച് വായ്പയെടുത്തതിന് ഇടതു സംഘടനയിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും അറിവോ സമ്മതമോ ഇല്ലാതെ ഇടതു പോലീസ് നേതാക്കൾ വ്യാജരേഖ ചമച്ച് വായ്പയുടെ മൂല്യനിർണയം നടത്തി വായ്പ കുടിശ്ശികയായപ്പോൾ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് വായ്പ എടുത്തതായി പരാതി നൽകിയ പോലീസ് ഉദ്യോഗസ്ഥന് അറിയുന്നത്.

ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 197, 409, 416, 420, 465, 468, 471, 120 (ബി), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇടതുപക്ഷ സംഘടനയുടെ പോലീസ് സഹകരണസംഘത്തിൻ്റെ സെക്രട്ടറിയും പ്രസിഡൻ്റും പട്ടികയിലുണ്ട്. പ്രതിപ്പട്ടികയിൽ സഹകരണസംഘം പ്രസിഡൻ്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ.കെ. ജോസും അഖിലും.

You may have missed