എന്ത് കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന് നാം വോട്ട് നല്‍കണം
കഴിഞ തവണ പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉറപ്പാക്കി ഇടതുമുന്നണി സർക്കാർ അടുത്ത ഭരണക്കസേരയിലേക്ക് കയറിയതിന് വലിയ കയ്യടി തന്നെ കൊടുത്തേ തീരൂ..അന്ന് പ്രകൃതിദുരന്തവും മഹാമാരിയും വെള്ളപ്പൊക്കവും മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായി ഉയര്‍ന്ന വസ്തുതാപരമായ അഴിമതിയാരോപണങ്ങളുടെ സുനാമികളെയെല്ലാം അതിജീവിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ നേട്ടം ഉണ്ടാക്കിയത്. എന്നാൽ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വലയുന്നവര്‍ക്ക് പോലും പെന്‍ഷന്‍ കൊടുക്കാതെയും, കാർഷിക സാധനങ്ങള്‍ക്കു മേലുള്ള മുടിഞ്ഞ വിലയിടിവും വന്യമൃഗ ശല്യവും വായ്പാകുടിശിക നല്‍കാത്തതും മൂലം നിൽക്കക്കളിയില്ലതെയുള്ള എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്ര കര്‍ഷക ആത്മഹത്യകളും, ഏറ്റവുൂം കൂടുതല്‍ സാധാരണ ജനങ്ങൾ അന്നത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ആശ്രയിക്കുന്ന റേഷന്‍ കടകളിലേയും സപ്ലൈക്കോകളിലും നിത്യ സാധനങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയും വിലക്കയറ്റവും ഒക്കെ മൂലം നിൽക്കക്കളിയില്ലതാതെ വലയുന്ന ജനങ്ങല്ൾ കേരളചരിത്രത്തില്‍ തന്ന ഇതാദ്യമാകാം. അതിനുമപ്പുറം ഇക്കാലമത്രയും കാണാത്ത പോലെ കലാലയങ്ങള്‍ ചോരക്കളമാകുന്ന കാഴ്ചകള്‍. പാര്‍ട്ടിക്ക് വേണ്ടി എന്തു നീചമായ പ്രവര്‍ത്തിയും നടത്താന്‍ കലായലയങ്ങളെ കൂട്ടിപിടിക്കുന്നപാര്‍ട്ടിക്കാര്‍,, കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയ അവസ്ഥ. സംസ്ഥാനത്ത് ഇത് വരെയും ഇല്ലാത്ത രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി പറയാനാണെങ്കില്‍ ഒടുങ്ങില്ല…എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര പിണറായി സര്‍ക്കാരിന്റെ അഴിഞാട്ടത്തിന്റെയും പിടുപ്പുകേടിന്റെയും കഥകള്‍ അഴിഞ്ഞുതുടങ്ങിയാല്‍ അതിന് ഒരു അന്തവും ഉണ്ടാകില്ല…തങ്ങളുടെ കണ്‍മുന്നിലെങ്ങാനും കിട്ടിയാല്‍ തല്ലിക്കൊന്നിട്ട് ജയിലില്‍ പോകാനും മടിയില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ഇനി എന്ത് പറഞ്ഞ് വോട്ട് പിടിക്കാന്‍ നിങ്ങൾ പോയി നിൽക്കും. എവിടെ കൊണ്ട് വയ്ക്കും പിണറായി നിങ്ങൾ ഈ ശാപമൊക്കെ ഏത് കടലില്‍ കഴുകി കളഞ്ഞാലും തീരാത്തത്ര കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ ശാപവും നോവും നിങ്ങൾക്ക് മേല്‍ ഒരു അഗ്നിയായി ജ്വലിച്ച് നിൽക്കുമ്പോള്‍ ഇനിയും ഞങ്ങൾക്ക് ഒരവസരം കൂടി തരണമെന്ന് എന്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങൾ പോയി യാചിക്കും അവരോട്…തലകുനിച്ചു മുട്ടുമടക്കി എത്ര മാപ്പ് പറഞ്ഞാലും തീര്‍ക്കാന്‍ കഴിയുമോ ? സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം എന്ന് രായ്ക്ക് രാമാനം വിളിച്ച് ഓതി നിങ്ങൾ വളര്‍ത്തി എടുത്ത നിങ്ങളുടെ കുട്ടികള്‍ ചെയ്‌തൊടുക്കുന്ന ക്രൂരകൃത്യങ്ങൾക്ക്.ഒടുവിലായി കേരളമനസാക്ഷിയെ ഞെട്ടിച്ച തരത്തില്‍ 3 ദിവസമായി ഒരിറ്റ് വെള്ളം പോലും നല്‍കാതെ നിങ്ങളുടെ കുട്ടി കോമര നരാദമന്മാര്‍ കൊന്നൊടുക്കിയ പൂക്കോട് സര്‍വ്വകലാശാലയിടെ സിദ്ധാര്ഥിന്റ്റെ മാതാപിതാക്കളോട് നിങ്ങൾ എന്ത് മാപ്പ് പറഞ്ഞാലും എന്ത്‌കൊടുത്താലും അവന്റെ ജീവന് അത് പകരമാകുമോ…
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ‘പ്രതിച്ഛായ’ നന്നാക്കാനും രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും എന്ന പേരില്‍ നടത്തിയ കേരളീയം-2023 … പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും ഇതിന് തടസമായില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ലാതെ നട്ടം തിരിഞ്ഞതുമടക്കം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ദൈന്യത നിറഞ്ഞ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ നിന്നും മായുന്നതിന് മുമ്പാണ് ഖജനാവിലെ പണം ധൂര്‍ത്തടിച്ചജുകൊണ്ടുള്ള ഒരാവശ്യവും ഇല്ലാത്ത കേരളീയം എന്ന തീര്‍ത്തും ധൂര്‍ത്ത് നിറഞ്ഞ പരിപാടി നടത്തിയത്.ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആ പരിപാടിക്ക് മാത്രം ചിലവിട്ടത് 27 കോടി 12 ലക്ഷം രൂപ.എന്തിനേറെ പറയുന്നു
ക്ഷേമ പെന്‍ഷനുകള്‍ക്കും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാത്ത സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ഊച്ചാളി പരിപടിക്ക് എന്ത് പേരിട്ട് നാം വിളിക്കണം… ഒന്നിനുമീതേ ഒന്നായി എത്തിയ പല ദുരന്തങ്ങളിലും മുടിഞ്ഞിരിക്കുന്ന ഒരുത്തന്റെ മണ്ട അടിച്ചു കീറി വരുന്ന പോലെയുള്ള അന്യായങ്ങല്‍ മാത്രം വരുന്ന ഈ സര്‍ക്കാരിനോട് പരമസാധുവായ ജനങ്ങല്‍ കേണുവീണ് അപേക്ഷിച്ചതാണ് സാരക്കാരേ ജീവിക്കാന്‍ ആയി എന്തേലും വഴി ഉണ്ടാക്കി തരണേ എന്ന്..ആ വാവിട്ട നിലവിീളികള്‍ക്ക് വായ്ക്കരിയുടെ ദയപോലും കാട്ടതെ പുറം കാലിനടിച്ച സർക്കാർ .. അരപ്പട്ടിണിക്കാരനെ മുഴുപ്പട്ടിണിക്കരനാക്കിയ പിണറായി സര്‍ക്കാര്‍ നയങ്ങൾ .. പിടിച്ചുപറിയില്‍ പകച്ചു നില്‍ക്കുന്നവന്റെ മുഖത്തു തുപ്പുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ നോക്കി മാത്രം നില്‍ക്കുന്ന പാവങ്ങളോട് നിങ്ങൾ ചെയ്യുന്നത് മര്യാദക്കേടിന്റെ അന്യായ ദൂര്‍ത്ത്…മനുഷ്യനെ പൊട്ടനാക്കിയുള്ള , ആടിനെ കഴുതയാക്കിയുള്ള ഭരണം..ദുരന്തങ്ങളിൽപ്പെട്ട് നിൽക്കുന്നവന്റെ കഴുത്ത് വെട്ടുന്ന ഭരണകൂടങ്ങൾക്ക് കേരളത്തിലെ പൗരനോട് തീര്‍ത്താ തീരാത്ത പുച്ഛമാണ് ആ ഭരണകൂടത്തെ എന്ത് പറഞ്ഞ് ഇനിയും ഇവിടുത്തെ ജനങ്ങൾ ജയിപ്പിച്ചു വിടണം…ഇവിടെ പ്രതിഷേധത്തിന്റെ ജന പന്തങ്ങൾ ഉയരണം രാവുകൾ സമരമുഖരിതമാകണം അതിനി ഏത് ഇരട്ട ചങ്കൻ ആണെങ്കിലും ഏത്ര വലിയവനാണേലും…ജനരോഷത്തിന് മുന്നില്‍ മുട്ട് മടക്കാത്ത ഭരണകൂടപിടിവാശികള്‍ എന്നതിന് കാലം സാക്ഷി… എന്ത് ഉണ്ടായാലും അങ്ങ് വടക്കോട്ട് കണ്ണും നട്ട് നോക്കിയിരിക്കുന്ന ഇടതുപക്ഷ സർക്കാരേ …. കാലമാണ് സത്യം അന്ന് ഇടതുമനസാക്ഷിയാകെ തിരിഞ്ഞു നൽകും ….