തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.0’ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.0’ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. സിറ്റി 2.0 ആയി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക നഗരം തിരുവനന്തപുരമാണെന്ന് മേയർ പറഞ്ഞു. സ്‌മാർട്ട് സിറ്റിക്കായി തിരഞ്ഞെടുത്ത 100 നഗരങ്ങളിൽ 36 നഗരങ്ങളെ ആദ്യഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും 18 നഗരങ്ങൾ അഭിമുഖത്തിന് ശേഷം 2.0 നഗരങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു. തിരുവനന്തപുരം നഗരസഭയെ പ്രതിനിധീകരിച്ച് മേയർ, മുനിസിപ്പൽ കമ്മീഷണർ, സ്മാർട്ട് സിറ്റി മാനേജിംഗ് ഡയറക്ടർ എന്നിവർ അഭിമുഖത്തിൽ പങ്കെടുത്തതായി ആര്യ അറിയിച്ചു.
മേയറുടെ കുറിപ്പ്: തിരുവനന്തപുരം നഗരസഭ വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. നമ്മുടെ നഗരസഭ ‘സിറ്റിസ് 2.0’ ലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷകരമായ വിവരം ഏറെ അഭിമാനത്തോടെ എന്റെ പ്രിയപെട്ടവരോട് പങ്ക് വയ്ക്കുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ 36 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് 08.02.2024 ല്‍ ഇന്റര്‍വ്യൂ നടത്തി 18 നഗരങ്ങളെ (സിറ്റിസ് 2.0) തെരഞ്ഞെടുക്കുകയാണ് ചെയ്തത്. കേരളത്തില്‍ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരം നഗരസഭയ്ക്കു വേണ്ടി മേയര്‍ എന്ന നിലയ്ക്ക് ഞാനും നഗരസഭ സെക്രട്ടറിയും സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ.യുമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഏറ്റവും നല്ല നഗരസഭയ്ക്കുള്ള ‘സ്വരാജ് ട്രോഫി’ നേടിയ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അഭിമാന നേട്ടം കൂടിയാണ് ഇത്. സ്മാര്‍ട്ട് സിറ്റിയുടെ കാലാവധി 2024 ജൂണില്‍ അവസാനിക്കുകയാണ്. പ്രസ്തുത കാലവധിയില്‍ തന്നെ സ്മാര്‍ട്ട് സിറ്റിയില്‍ ഏറ്റെടുത്തിട്ടുള്ള മുഴുവന്‍ പദ്ധതികളും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മികവ് നഗരത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായി തീരുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു.
കൂടാതെ ‘സിറ്റിസ് 2.0’ ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോട് കൂടി നിലവിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പില്‍ നഗരസഭയ്ക്ക് നല്‍കിയിട്ടുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും പ്രോത്സാഹനവും തുടര്‍ന്നും സിറ്റിസ് 2.0യിലും ഉണ്ടാകണമെന്ന് നഗരവാസികളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. ‘സ്മാര്‍ട്ട് സിറ്റി’ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ച എല്ലാപേരോടും ഈ ഘട്ടത്തില്‍ നന്ദി രേഖപെടുത്തുന്നു.