November 28, 2024, 4:20 am

ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരും

സംസ്ഥാനത്തെ എട്ട് ജില്ലകളില് താപനില സാധാരണയേക്കാള് 2 മുതല് 4 ഡിഗ്രി സെല് ഷ്യസ് വരെ ഉയരാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല് കി. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും എറണാകുളം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

പകൽ ചൂട് കൂടുന്നതിനനുസരിച്ച് രാത്രി താപനിലയും ഉയരുന്നു. പലയിടത്തും ഇപ്പോൾ 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് രാത്രികാല താപനില. കടുത്ത പനി സൂര്യാഘാതം, സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട്ടിലും ഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മുൻകരുതൽ എടുക്കണം.

You may have missed