മോട്ടോർ വാഹന വകുപ്പ് പൊന്നാനി താലൂക്കിൽഇ-ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.

മോട്ടോർ വാഹനങ്ങളുടെ കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള ചെല്ലാനുകളും A.I ക്യാമറ ഫൈനുകളും ഓൺലൈനായി അടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനങ്ങളുടെ ട്രാഫിക് ഫൈനുകൾ ഒറ്റത്തവണയായി അടച്ചു തീർപ്പാക്കാൻ ഇതു മൂലം സാധിക്കും.. പൊന്നാനി സബ്ബ് റീജിയണൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ 19/02/2025 തീയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 2021 മുതൽ പിഴ അടയ്ക്കാൻ സാധിക്കാത്തതും പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യപ്പെടാത്തതുമായ എല്ലാ ചെല്ലാനുകളും ( Virtual Court/ Regular Court )പിഴ അടച്ച് മറ്റ് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ കഴിയും. വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് ട്രാഫിക് പിഴ ഉണ്ടോ എന്നറിയുന്നതിനും അത്തരത്തിൽ തീർപ്പാകാതെ കിടക്കുന്ന പിഴകൾ അടയ്ക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് പൊന്നാനി ജോയിന്റ് RTO യുടെ charge വഹിക്കുന്ന ജസ്റ്റിൻ S മാളിയേക്കൽ MVI അറിയിച്ചു.