ചില വിശേഷാൽ കാര്യങ്ങൾക്ക് ഉള്ള വഴിപാടുകളും അവ നടത്തുന്ന ക്ഷേത്രങ്ങളും
1.ഉദരരോഗത്തിന്
1) കൂടൽമാണിക്യ ക്ഷേത്രത്തിൽ വഴുതനങ്ങ നിവേദ്യം
2)മരുത്തോർവട്ടത്തെ താളുകറി, മുക്കുടി .
3) ഗുരുവായൂര്‍ ഭജനം
2.വാതരോഗത്തിന്
1) ഗുരുവായുരിൽ ഭജനം
2)നെല്ലായിക്ഷേത്രത്തില്‍ ശ്രീധന്വന്തരീക്ഷേത്രത്തില്‍ അട്ടയും കുഴമ്പും
3) തകഴിയിലെ വല്യെണ്ണ
3.നേത്രരോഗത്തിന്
1)ഏറ്റുമാനൂർ ക്ഷേത്രത്തിലെ വലിയ വിളക്കിലെ കരി
4.മനോരോഗശാന്തിക്ക്
1)ചോറ്റാനിക്കരയിൽ ഗുരുതി തർപ്പണം
5.പക്ഷിപീഡക്ക്, ബാല്യാരിഷ്ടതയ്ക്ക്
1) തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുള്ളും പ്രാവും വഴിപാട്
2) വൈക്കം മറവൻതുരുത്ത് കൃഷണൻ തൃക്കോവിലിൽ കോഴി സമർപ്പണം
6.ശ്വാസം മുട്ടിന്, ആസ്മയ്ക്ക്
1) അവിലും കദളി പഴവും മലപ്പുറം ജില്ലയിൽ ആലത്തിയൂരുള്ള ഹനുമാൻ സ്വാമിക്ക്
2) തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ മഹാദേവക്ഷേത്രത്തില്‍ (ഗുഹാക്ഷേത്രം) കയര്‍ വഴിപാട്
3) ആദിത്യപുരം സൂര്യ ക്ഷേത്രത്തിൽ തൊട്ടിയും കയറും നടയ്ക്കൽ വയ്ക്കൽ
7.ബുദ്ധിമാന്ദ്യത്തിന്
1)പറവൂർ ദക്ഷിണ മൂകാംബികയുടെ കഷായം
8.കൈവിഷത്തിന്
1)തിരുവിഴമഹാദേവക്ഷേത്രത്തിലെ
2) ഒറ്റപ്പാലം മണിശ്ശേരി തൃക്കങ്ങോട്ടു ക്ഷേത്രം.
9.ചിലന്തി വിഷത്തിന്
1)കൊടുമൺ ദേവി ക്ഷേത്രത്തിലെ നിവേദ്യ ഭക്ഷണം
10.സന്താന സൗഭാഗ്യത്തിന്
1) തൃപ്പുണിത്തുറ പൂർണ്ണത്രയീശന് പന്തിരു നാഴിപാൽപായസം
2) മണ്ണാറശ്ശാലയിൽ ഉരുളി കമിഴ്ത്തൽ
3) ത്രിപ്പൂണിത്തുറ ഉദയംപേരൂരിൽ ആമേട ക്ഷേത്രത്തിൽ കാർത്തിക പായസം
11.രോഗശാന്തിക്ക്, രോഗം മാറാന്‍
1) മള്ളിയൂർ ഗണപതിക്ക് തടി നിവേദ്യം
2) നെല്ലുവായി ന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം
3) ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ യഥാശക്തി വഴിപാട്
12.ബുദ്ധിക്കും വിദ്യക്കും
1)തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രത്തിൽ കദളി പഴം
13.പ്രതിസന്ധിയെ നേരിടാൻ
1)കൊറ്റൻകുളങ്ങരയിൽ ചമയവിളക്ക്
14.സുഖപ്രസവത്തിന്
1)തൃപ്പയാറപ്പന്കതിന വെടി
15.ചർമ്മ രോഗത്തിന്
1)തകഴിയിലെ വല്യെണ്ണ
16.കേസ് ജയിക്കാന്‍
1)പൊൻകുന്നം ചെറുവള്ളിക്കാവിൽ ജഡ്ജിയമ്മാവന് അനേദ്യം വൈകിട്ട്
17.ആർത്തവ പ്രശ്നത്തിന്
1)ചെങ്ങന്നൂർ ഹരിദ്രാ പുഷ്പാഞ്ജലി
18.വിവാഹം നടക്കാന്‍, വിവാഹതടസ്സം മാറാന്‍, മംഗല്യലാഭത്തിന്
1) ഉമാമഹേശ്വരപൂജ, നിർമ്മാല്യദർശനം
2) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിലെ ഗണപതിക്ക് പൂജ
3)തിരുവൈരാണിക്കുളത്ത് നട തുറപ്പിന് മഞ്ഞൾ പറ
4) തിരുവഞ്ചികുളം ക്ഷേത്രത്തിൽ
5) എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ
19.ശരീരശുദ്ധിക്ക്, ആരോഗ്യത്തിന്
1)നെല്ലായി ശ്രീധന്വന്തരീ ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം
20.ദാമ്പത്യ ഭദ്രതയ്ക്ക്,പിണക്കം മാറി ഒന്നിക്കാൻ
1)തിരുവഞ്ചിക്കുളം മഹാദേവന് ദമ്പതി പൂജ
21.അഭീഷ്ടസിദ്ധിക്കും, തടസ്സവും കഷ്ടതയും മാറി ജോലി ലഭിക്കുന്നതിനും
1)ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പ നിവേദ്യം
22.ഇഷ്ട കാര്യസാദ്ധ്യത്തിന്, ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന്
1) ആലുവ ദേശം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ തേങ്ങ കെട്ടിയിടുക
2) അങ്ങാടിപ്പുറം മാണിക്യപുരം ശാസ്താക്ഷേത്രത്തില്‍ കാര്യസാദ്ധ്യപുഷ്പാഞാലി.
ഇങ്ങനെ വിശേഷാൽ വഴിപാടുകൾ നിരവധി ഉണ്ട്.. ഹൈന്ദവ ആരാധനാലയങ്ങൾക്ക് പറയാൻ…