കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് ഓഫീസിനു മുമ്പിൽ ദർണസമരം സംഘടിപ്പിച്ചു.
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് ഓഫീസിനു മുമ്പിൽ ദർണസമരം സംഘടിപ്പിച്ചു. വിളനാശം സംഭവിച്ച നെൽകർഷകർക്ക് നഷ്ട്ടപരിഹാരം നൽകുക, നെല്ല് സംഭരണം ഫലപ്രദമാക്കുക, നൽ കർഷകർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി കൃഷിക്കാർക്ക് ലഭ്യമാക്കുക, കോൾ കാർഷിക മേഘലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം ഷൗക്ക ത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി ജോതിബസ് ആദ്യക്ഷനായി സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ കെ. നാരായണൻ, രജീഷ് ഊപ്പാല, കെ. ദേവിക്കുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ ടി. സത്യൻ, വി. രമേശ്, ഇ. രാജഗോബാൽ, വാസുദേവൻ നമ്പുതിരി, രാമകൃഷ്ണൻ, പി മുരളീധരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.