April 19, 2025, 11:25 pm

പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു

പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിൻ്റെ മകൻ ശ്രീനന്ദാണ് മരിച്ചത്. ബന്ധുക്കൾക്കും കുടുംബത്തിനുമൊപ്പം പുഴയിൽ പോകുന്നതിനിടെയാണ് അപകടം.

ശ്രീനന്ദ് പന്നിയാർ പാറക്കെട്ടിൽ നിന്ന് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടി നദിയിലൂടെ 25 മീറ്ററോളം നീന്തി. ബന്ധുക്കൾ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.