November 28, 2024, 12:22 pm

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. കേസ് ജൂൺ 25ന് പരിഗണിക്കും.

സംഭവത്തിൽ സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തിയില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ റിപ്പോർട്ട് ഊർജമന്ത്രിക്ക് സമർപ്പിക്കും.

You may have missed