April 7, 2025, 1:17 am

മലപ്പുറത്ത് ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറത്ത് ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പണം കടത്താൻ ശ്രമിച്ച മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഫസലു നഹീമിനെ (39) വേങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. വേങ്ങരയിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കുഴൽ പണം പിടികൂടിയത്