November 27, 2024, 6:06 pm

പൊന്നാനി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണവും

പുതിയ അധ്യാന വർഷത്തിന്റെ മുന്നോടിയായി പൊന്നാനി താലൂക്കിൽ പെട്ട തവനൂർ കാലടി എടപ്പാൾ വട്ടംകുളം തുടങ്ങിയ വില്ലേജുകളിൽ സ്ഥിതിചെയ്യുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും.22/05/2024 ൽ തവനൂർ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിലും വെച്ച് നടക്കും പരിശോധനയ്ക്കായി വരുന്ന വാഹനങ്ങൾ 25/05/2024 ന് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസിനായി 9.30AM ന് മുമ്പായി എത്തിച്ചേരേണ്ടതാണ്. പരിശോധനയിൽ തൃപ്തികരമായി കാണപ്പെടുന്ന വാഹനങ്ങൾക്ക് “ചെക്ക്ഡ് ഓക്കേ” സ്റ്റിക്കർ പതിപ്പിക്കും കൂടാതെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

മേൽപ്പറഞ്ഞ ചെക്ക്ഡ് ഓകെ സ്റ്റിക്കർ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെയും ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്ക് എതിരെയും തക്കതായ നടപടി എടുക്കുമെന്ന്‌ ജോയിന്റ് ആർടിഒ ടിഎം ഇബ്രാഹിംകുട്ടി അറിയിച്ചു. 10 വർഷം പരിചയമുള്ള ഡ്രൈവർമാരെയാണ് ക്ലാസിൽ പങ്കെടുപ്പിക്കുകയെന്ന് ജോയിന്റ് ആർട്ടി യോ കൂട്ടിച്ചേർത്തു.

പൊന്നാനി താലൂക്കിലെ മറ്റു വില്ലേജുകളായ ഈഴവ തുരുത്തി, പൊന്നാനി നഗരം വെളിയംകോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലംകോട്, നന്നംമുക്ക് തുടങ്ങിയവയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും 29/05/2024ന് പൊന്നാനി എംഇഎസ് കോളേജ് വെച്ച് നടക്കും എന്നും പൊന്നാനി ജോയിന്റ് ആർടിഒ അറിയിച്ചു.

You may have missed