പാല നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു
പാല നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു. എന്നാൽ, സ്വകാര്യതാ പ്രശ്നങ്ങൾ കാരണം, ആരാണ് എയർപോഡ് കൈമാറിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് നൽകിയിട്ടില്ല. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ എൽഡിഎഫിൽ വീണ്ടും എയർപോഡ് വിവാദം സജീവമാകുകയാണ്.
കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരംകുഴിയുടെ എയർപോഡുകൾ കൗൺസിൽ ചേംബറിൽ നിന്ന് കാണാതായി. പ്രതിപക്ഷത്തേക്ക് പോലും നോക്കാതെ ആരോപണം ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടത്തിന് നേരെ ജോസ് തൊടുത്തുവിട്ടു. പിന്നീട് ബിനുവിൻ്റെ വീട്ടിൽ എയർപോഡ് സ്ഥാപിച്ചതിൻ്റെ തെളിവുകളും കണ്ടെത്തി. ഇതോടെ കേസ് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാം കെട്ടിപൂട്ടിവെച്ചങ്കിലും വീണ്ടും എയർപോഡ് വിവാദം ആളികത്തുകയാണ്.