November 28, 2024, 4:00 am

പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു.കല്ലറ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ മാർത്തോമ്മ പല്ലാളി സെമിത്തേരിയുടെ മതിലാണ് തകർന്നത്. പിന്നീട് ശവപ്പെട്ടി മറ്റൊരിടത്തേക്ക് മാറ്റി.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. എന്നാൽ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

You may have missed