November 28, 2024, 8:26 am

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആം ആദ്മി പാർട്ടിക്ക് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ എഎപിയെ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിൻ്റെ അറസ്റ്റ് അടക്കം ഉയർത്തിയാണ് മാർച്ച്. റാലിയിൽ ഡൽഹി ആം ആദ്മി പാർട്ടി മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, കോർപ്പറേറ്റർമാർ, പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

സ്വാതി മലിവാളിനെതിരായ ബലാത്സംഗക്കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ എംപി വിഭാവ് കുമാറിനെ പിന്തുണയുമായാണ് മാർച്ചിന് ആസൂത്രണം ചെയ്തത്. . തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തത് ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും അവകാശപ്പെടുന്നത്. സ്വാതി മലിവാളിന്റെ അടുത്ത രാഷ്ട്രീയ നീക്കം ഏറെ പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ ചട്ടുകമായി എന്ന് ആം ആദ്മി തന്നെ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ സ്വാതി ബിജെപിയിലേക്ക് പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

You may have missed