November 28, 2024, 1:00 am

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം അവകാശപ്പെട്ടു. തുടർന്ന് നടത്തിയ സ്കാനിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്.

എട്ടുമാസം ഗർഭിണിയായ കഴക്കൂട്ടം സ്വദേശിനി പവിത്ര വ്യാഴാഴ്ച അർധരാത്രിയാണ് തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചോദിക്കുകപോലും ചെയ്യാതെ തിരിച്ചയച്ചതായി പവിത്ര ലിബുവിൻ്റെ ഭർത്താവ് പറഞ്ഞു.

അടുത്ത ദിവസത്തെ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഉടൻ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിൽസയ്ക്കായി എസ്എടിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. കുഞ്ഞിനെ എസ്എടിയിലേക്ക് മാറ്റുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർ കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ലിബു പറഞ്ഞു.

You may have missed