ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷ രംഗത്ത്. ഒരു മാസത്തിനിടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേർക്കാണ്. 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്റെ വാർഡിൽ തന്നെ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നാണ് ആരോപണം.നെടുമ്പാശ്ശേരി, ആലുവ, മട്ടാഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയിലെ ചില കൂൾ ബാറുകളും ബേക്കറികളും ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിച്ചിരുന്നു.