April 19, 2025, 3:15 pm

കൊരട്ടിയില്‍ വീട്ടില്‍ കയറി യുവാവിന്റെ അക്രമം

കൊരട്ടിയില്‍ വീട് യുവാക്കൾ അക്രമിച്ചു. മുൻ പഞ്ചായത്ത് അംഗം സിന്ധു ജയരാജിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുറത്തി പാലക്കോട്ടം സ്വദേശി അശ്വിൻ (23) ആണ് ബന്ധുവായ യുവാവിനെ ആക്രമിച്ചത്. വീടും മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചുതകർത്തു.

പരാതി നൽകിയതിനെ തുടർന്ന് അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിൻ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.