April 18, 2025, 6:42 pm

കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി

കോട്ടയത്ത് വയോധികയെ കാർ ഇടിച്ചപ്പോൾ നിർത്താതെ പോയ കാർ അഞ്ച് മാസത്തിന് ശേഷം കണ്ടെത്തി. മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ വെച്ച് കാർ കണ്ടെടുത്തു. കാർ ഓടിച്ച ദിനേശ് റെഡ്ഡിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 15ന് പാച്ചിറ പുതുപ്പറമ്പിൽ വെച്ച് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് തങ്കമ്മ മരിച്ചു. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്കാറിനെയും ഡ്രൈവറെയും ഉടൻ കേരളത്തിലെത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.