April 20, 2025, 11:43 am

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു

ഹരിയാനയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ച് എട്ടു പേർ മരിച്ചു. മഥുരയിൽ നിന്നും ഉത്തർപ്രദേശിലെ മറ്റ് തീർഥാടന കേന്ദ്രങ്ങളിൽ നിന്നും മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മോട്ടോർ സൈക്കിളിൽ വന്ന ഒരാൾ ബസിൻ്റെ പിൻഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് ബസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

പഞ്ചാബിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം അറുപതോളം യാത്രക്കാരുമായി ബസ് നിർത്തി ആളുകൾ ഇറങ്ങിയപ്പോഴാണ് തീ പടർന്നതെന്ന് പോലീസ് പറഞ്ഞു. ബസ് കത്തുന്നത് കണ്ട നാട്ടുകാർ പെട്ടെന്ന് യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്തെങ്കിലും എട്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അവർ തൽക്ഷണം മരിച്ചു.