കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചവർ സുഹൃത്തുക്കൾ

കിളികൊല്ലൂർ-കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിടിച്ച് മരിച്ചവർ സുഹൃത്തുക്കളാണ്. ഇരുവരെയും പോലീസ് തിരിച്ചറിഞ്ഞു. ചന്ദനതോപ്പ് മാമൂട് അനന്തു ഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), എറണാകുളം കളമശേരി വട്ടേകുന്നം പാറപ്പുറം (കടൂരപറമ്പ്) മധുവിൻ്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പാൽക്കുളങ്ങര തേങ്ങയാറ്റിൽ കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥിനിയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.