April 20, 2025, 3:40 pm

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍

അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞിൻ്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം മുനിയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കഴിയുന്നത്.

നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളിൽ നേരിയ ലക്ഷണങ്ങൾ കണ്ടതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വെളിപ്പെടുത്തി. എന്നാൽ, ഇവർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം വരാൻ ഒരാഴ്ചയെടുക്കുമെങ്കിലും ചികിത്സ ആരംഭിച്ചിട്ടുണ്ട്.