April 20, 2025, 3:47 pm

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല്‍ മരിച്ചു

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. കാൻസർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നരേഷ് ഗോയലും ക്യാൻസർ ചികിത്സയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലുള്ള നരേഷിന് ഭാര്യയുടെ ആരോഗ്യനില കണക്കിലെടുത്താണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

ആർതർ റോഡ് ജയിലിൽ കഴിയുന്ന ഗോയലിന് ബോംബെ ഹൈക്കോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ ജെറ്റ് എയർവേയ്‌സ് വൈസ് പ്രസിഡൻ്റ് അനിതയ്‌ക്കെതിരെയും കേസെടുത്തിരുന്നു. നമ്രത, നിവൻ ഗോയൽ എന്നിവർ മക്കളാണ്.