April 20, 2025, 3:42 pm

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു

കൊല്ലത്ത് ട്രെയിന് തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വൈകിട്ട് 5.30ന് പാൽക്കുളങ്ങര തെങ്ങായത്ത് ക്ഷേത്രത്തിനും ഈഴവപ്പാലത്തിനും ഇടയിൽ കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. റെയിൽവേ ട്രാക്കിന് സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോയി.