CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്.24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നുമാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.ഫലം കാത്തിരിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.