April 20, 2025, 6:47 pm

കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വയറ്റിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച 63 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. സംഭവത്തെ തുടർന്ന് മൂന്ന് പേർ അറസ്റ്റിലായി.

മസ്‌കറ്റിൽ നിന്ന് രാവിലെ എട്ടരയോടെ കരിപ്പൂരിലെത്തിയ ഒമാൻ എയർ വിമാനത്തിലാണ് മുഹമ്മദ് വന്നത്. വെറുംകൈയോടെയാണ് എത്തിയതെങ്കിലും ഇയാളുടെ വയറ്റിൽ 887 ഗ്രാം സ്വർണം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും സംശയമില്ലാതെ കടന്നുപോയി. എന്നാൽ പുറത്തിറങ്ങിയപ്പോൾ പോലീസിൻ്റെ വലയിലായി. കോഴിക്കോട് നാദാപുരം സ്വദേശിയാണ് പിടിയിലായ മുഹമ്മദ്.

ഇയാളിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ രണ്ടുപേർ കൂടി വലയിൽ കുടുങ്ങി. കുറ്റ്യാടി സ്വദേശികളായ സാജിറും അബു സാലിഹുമാണ് സ്വർണം വാങ്ങാനെത്തിയത്. ഇവരുടെ വയറ്റിൽ ഒളിപ്പിച്ച് മൂന്ന് ക്യാപ്സൂളുകളിലാക്കി കടത്തിയ സ്വർണം കൈമാറാനായിരുന്നു പദ്ധതി. ഇതിന് 70,000 രൂപയാണ് മുഹമ്മദിന് പ്രതിഫലം.