April 21, 2025, 4:41 am

മലപ്പുറം തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം

മലപ്പുറം തിരൂരിൽ പോലീസിന് നേരെ മണൽ മാഫിയയുടെ ആക്രമണം. പോലീസ് കസ്റ്റഡിയിലെടുത്ത ആളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്കേറ്റു. തിരൂരിലെ വാക്കാട് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. പിടിച്ചെടുത്ത മണൽ വണ്ടിയുമായി വരുമ്പോഴാണ് മണൽമാഫിയ സംഘം പൊലീസിനെ ആക്രമിച്ചത്.