April 21, 2025, 4:35 am

ആന്ധ്രയില്‍ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിനുള്ള തെളിവ് പുറത്തുവരുന്നു

ആന്ധ്രയില്‍ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിനുള്ള തെളിവ് പുറത്തുവരുന്നു. വോട്ട് ചെയ്ത ശേഷം നൽകേണ്ടിയിരുന്ന പണവും സമ്മാനങ്ങളും എവിടെയാണെന്ന് വോട്ടർമാർ പ്രാദേശിക പാർട്ടി നേതാക്കളോട് ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

എന്നാൽ ഏത് പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

മറ്റൊരിടത്ത്, വൈഎസ്ആർസിപി വിതരണം ചെയ്ത സാരികളുടെ ഗുണനിലവാരം കുറഞ്ഞതിൽ പ്രതിഷേധിച്ച് വോട്ടർമാർ തങ്ങൾക്ക് ലഭിച്ച സാരി വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നു. ഒരു വോട്ടിന് 3000 മുതൽ 5000 രൂപ വരെ രാഷ്ട്രീയ പാർട്ടികൾ നൽകിയതായി റിപ്പോർട്ടുണ്ട്.

2010 മുതൽ ആന്ധ്രാപ്രദേശിൽ തിരഞ്ഞെടുപ്പിന് പണവും സമ്മാനങ്ങളും നൽകുന്ന പ്രവണത വർധിച്ചതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.അതിനെ പിന്തുണച്ച് ഒരു വീഡിയോയും പുറത്തിറങ്ങി.