കൊച്ചി പുതുവൈപ്പ് ബീച്ചിൽ അപകടം

കൊച്ചി പുതുവൈപ്പ് ബീച്ചിൽ അപകടം. ഒരാൾ മുങ്ങി മരിച്ചു. മൂന്ന് യുവാക്കളെ തിരയിൽപ്പെടുകയായിരുന്നു. ഈ രണ്ട് യുവാക്കളുടെ നില ഗുരുതരമാണ്. കാർവാറിൽ നിന്നുള്ള ഏഴംഗ സംഘമാണ് ഇന്ന് രാവിലെ ബീച്ചിൽ നീന്താൻ പൊതുവൈപ്പിലെത്തിയത്. ആറു പേരാണ് ബീച്ചിൽ ഇറങ്ങിയത്. 3 പേരെ തിരയിൽപ്പെടുകയായിരുന്നു.
കാട്ട്ലിക്കടവ് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ഒരുമിച്ച് കടലിൽ ഇറങ്ങിയ മിലനെയും ആൽവിനേയും ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.