April 21, 2025, 4:35 am

അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി  വി ശിവൻകുട്ടി

കരമന അഖിലിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതൊരു ദാരുണമായ സംഭവമാണ്. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കും.

തലസ്ഥാനം പൊതുവെ ശാന്തമാണ്. ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതികൾ കരമാൻ അനന്തു വധക്കേസിലെ പ്രതികളാണെന്നും കഴിഞ്ഞ ദിവസം ബാറിൽ നടന്ന വഴക്കിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു.