April 21, 2025, 4:45 am

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു. ഭാര്യ സുനിത കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം അദ്ദേഹം ക്ഷേത്രം സന്ദർശിച്ചു. ജയിൽ മോചിതനായ ശേഷം അരവിന്ദ് കെജ്‌രിവാൾ ആദ്യം എത്തുന്നത് ഡൽഹി ഹനുമാൻ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂർ സമയം കെജ്‌രിവാൾ പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ തുടർന്നു.

മോചിതയായ ശേഷം ഭർത്താവിനൊപ്പം ഹനുമാൻ ക്ഷേത്രം സന്ദർശിക്കുമെന്ന് സുനിത കെജ്‌രിവാൾ നേര്‍ച്ച നേർന്നിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ കർശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ഡൽഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സിആർപിഎഫ് എന്നിവരെ വിന്യസിച്ചു. ഈ മേഖലയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. കെജ്‌രിവാളിനെ കാണാൻ നിരവധി പേർ ഹനുമാൻ ക്ഷേത്രത്തിലെത്തി. വൈകുന്നേരമാണ് കെജ്‌രിവാൾ റോഡ്‌ഷോ ആരംഭിക്കുന്നത്.