കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്ഥിരമായി വീടിനകത്തും പുറത്തും പോയിരുന്ന ഒരാളെക്കൂടി തിരയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിക്കൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം മറ്റൊരാൾ കൂടി പ്രതിയാണെന്ന് പോലീസ് കരുതുന്നു.
പേരൂർക്കട ഭാവനാ നിലയത്തിൽ മായ മുരളി (39)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട മുതിയവിള കാവുവിളയിലെ വാടക വീടിന് സമീപത്തെ റബ്ബർ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു സെറ്റ് താക്കോലും ബീഡിയും കണ്ടെത്തി. ശരീരത്തിൽ ചതവുകളുണ്ടായിരുന്നു. കണ്ണിനും മൂക്കിനും ക്ഷതമേറ്റതായാണ് റിപ്പോർട്ട്.