പൊട്ടാത്ത പൈപ്പുകൾ രേഖകളിൽ പൊട്ടിച്ച് വൻ വെട്ടിപ്പ്,തടയിടാൻ പുതിയ നിയമം നടപ്പിലാക്കി വാട്ടർ അതോറിറ്റി

ഭൂമിക്കടിയിലൂടെ ജല അതോറിറ്റി ഇട്ട പൈപ്പുകൾ പൊട്ടി വെള്ളം ലീക്കായി പോകുന്നു എന്ന വ്യാജ പരാതി ഉണ്ടാക്കി വൻ സാമ്പത്തിക വെട്ടിപ്പ് നടത്തുന്ന കാരാറുകാരും കൂട്ടു നിൽക്കുന്ന ജീവനക്കാരും ഇനി കുടുങ്ങും.
ഇനി മുതൽ വെള്ളം പൊട്ടിയ ഉടനെ ലഭിക്കുന്ന പരാതിക്കൊപ്പമുള്ള ഫോട്ടോയും അറ്റകുറ്റ പണി തുടങ്ങുമ്പോഴുള്ള ഫോട്ടോയും അവസാനമായി പണി പൂർത്തീകരിച്ച ശേഷമുള്ള ഫോട്ടോയും പ്രത്യേകം തയ്യാറാക്കിയ പോർട്ടലിൽ അപ്പ്ലോഡ് ചെയ്തിരിക്കണം.
ഇത് ഇതുവരെ അഴിമതി നടത്തിയവർക്ക് തിരിച്ചടിയായി.
മുമ്പ് പൊട്ടാത്ത ഭാഗങ്ങളിലെല്ലാം പൊട്ടി എന്ന വ്യാജമായ പരാതി രജിസ്റ്ററിൽ രേഖപ്പെടുത്തി അറ്റകുറ്റ പണി നടത്തി എന്ന് കാണിച്ച് ബില്ലെഴുതി നടത്തുന്ന തട്ടിപ്പാണ് സർക്കാരിൻ്റെ പുതിയ നിയമത്തോടെ ഇല്ലാതാവുക .
വർഷങ്ങളായി നില നിൽക്കുന്ന ഈ അഴിമതിയുടെ മുന്നിൽ നിൽക്കുന്നത് പൊന്നാനി സബ്ബ് ഡിവിഷൻ ഓഫിസാണത്രേ
കെ കെ ജംഗ്ഷനിലും, സി വി ജംഗ്ഷനിലും ഒരേ സ്ഥലത്ത് അറ്റകുറ്റ പണി മൂന്നും നാലും തവണ നടത്തി എന്ന് കാണിച്ച് രേഖ ഉണ്ടാക്കുന്നതിലും ഇവർ മുന്നിലാണ്.
പൊതുജനത്തിന് വെള്ളം ലഭിക്കാത്ത സത്യ സന്ധമായ പരാതികൾ അറിയിച്ചാലോ നിയമ വിരുദ്ധമായി പൊട്ടിച്ച റോഡുകളിലെ കുഴി അടക്കാൻ ആവശ്യപ്പെട്ടാലോ തിരിഞ്ഞ് നോക്കാൻ ഈ വകുപ്പ് ഉദ്ദ്യോഗസ്ഥർക്ക് നേരമില്ലാത്തതിൻ്റെ പിന്നാമ്പുറ അന്വേഷണങ്ങളിലാണ് ഞെട്ടിക്കുന്ന അഴിമതികൾ പുറത്ത് വന്നതും ഇനി വരാൻ പോകുന്നതും