എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം
എറണാകുളം മഹാരാജ് കോളേജിൽ കെഎസ്യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ ആക്രമണം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാം കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് നന്ദകുമാർ ഉൾപ്പെടെ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് മഹാരാജാസ് കോളജ് ഹോസ്റ്റലിനു സമീപം ചായ കുടിക്കാൻ പോയ കെഎസ്യു പ്രവർത്തകനെ സൈക്കിളിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു. കത്തികൊണ്ട് മുഖം മുറിക്കുകയും ശരീരഭാഗങ്ങൾ ഹോളോബ്രിക്ക് ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയും ചെയ്തതായി അഫാം പോലീസിനോട് പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തിൽ നിലത്തു വീണതിനു ശേഷവും മർദനം തുടർന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു പ്രതിനിധിയായി മത്സരിച്ച് ജയിച്ചതുമുതൽ എസ്എഫ്ഐ പ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു.