April 21, 2025, 7:31 pm

സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ചൂട് മുന്നറിയിപ്പ് തുടരും. താപനില സാധാരണയിൽ നിന്ന് 3-5 ഡിഗ്രി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തയാഴ്ച കൂടുതൽ പ്രദേശങ്ങളിൽ വേനൽമഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പാലക്കാട് 40, തൃശൂരിൽ 39, കൊല്ലം, കോട്ടയം, കോഴിക്കോട് 38, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37, തിരുവനന്തപുരം ജില്ലകളിൽ 37 എന്നിങ്ങനെയാണ് താപനില. എറണാകുളം, കാസർകോട്, മലപ്പുറം എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസായി.